Kerala
Orthodox - Jacobite Church Controversy; High Court directs Collectors to take over six mosques, latest news malayalam ഓർത്തഡോക്സ് - യാക്കോബായ പള്ളിത്തർക്കം; ആറ് പള്ളികൾ ഏറ്റെടുക്കാൻ കലക്ടർമാർക്ക് ഹൈക്കോടതി നിർദേശം
Kerala

കൊച്ചിയിലെ കാനകളുടെ ശുചീകരണം; പറഞ്ഞു മടുത്തുവെന്ന് ഹൈക്കോടതി

Web Desk
|
3 Jun 2024 10:04 AM GMT

പൊതുജനങ്ങൾ ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളിയാൽ കർശന നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കൊച്ചി: കൊച്ചിയിലെ കാനകളുടെ ശുചീകരണം പറഞ്ഞു മടുത്തുവെന്ന് കോടതി. കുറച്ച് മണിക്കൂർ മഴ പെയ്താൽ ജനങ്ങൾ ദുരിതത്തിലാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്നും കോടതി ചോദിച്ചു.

എടപ്പള്ളി തോടിൻ്റെ ശുചീകരണം കോർപ്പറേഷൻ്റെ സഹായത്തോടെ നടത്തുകയാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. മൺസൂണിന് മുൻപുള്ള തയ്യാറെടുപ്പുകൾ ദുർബലമെന്ന് അമിക്യസ്ക്യൂറി ചൂണ്ടിക്കാട്ടി. ശുചീകരണത്തിനായി മൺസൂൺ കലണ്ടർ നിർബന്ധമെന്നും അമിക്യസ്ക്യൂറി പറഞ്ഞു.

ഒരു മാസ്റ്റർ പ്ലാൻ വേണം പറഞ്ഞാൽ മാത്രം പോരാ പ്രവർത്തിയാണ് വേണ്ടതെന്നും കോടതി വിമർശിച്ചു. കോടതി തുടർച്ചയായി ഇടപെട്ടിട്ടും നടപടികൾ കാര്യക്ഷമമാകുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരു കാരണമല്ലെന്നും കോടതി പറഞ്ഞു. ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.

ജനങ്ങൾ കാനകളിൽ മാലിന്യം നിക്ഷേപിക്കുന്നത് തുടരുകയാണെന്ന് കൊച്ചി കോർപ്പറേഷൻ കോടതിയിൽ പറഞ്ഞു. ഇത്തരം സ്ഥലങ്ങളിൽ ഇൻസ്പെക്ഷൻ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തെ കാനശുചീകരണം ഒരു പരിധി വരെ സംതൃപ്തിയുണ്ടാക്കി. അതേ അവസ്ഥ ഇത്തവണയും പ്രതീക്ഷിച്ചുവെന്നും കോടതി കോര്പറേഷനോട് പറഞ്ഞു.

പൊതുജനങ്ങൾ ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളിയാൽ കർശന നടപടിയെടുക്കണം. കോടതിയുടെ മുൻ ഉത്തരവുകൾ പാലിച്ച് നടപടി കൈക്കൊള്ളണം. അധികൃതർ ഇക്കാര്യത്തിൽ ഹൈപവർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകണമെന്നും കോടതി നിദേശിച്ചു. ഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Similar Posts