Kerala
Kerala
മുസ്‍ലിം സ്ത്രീക്ക് കോടതിക്ക് പുറത്തും വിവാഹമോചനം നേടാം; ചരിത്ര വിധിയുമായി ഹൈക്കോടതി
|13 April 2021 12:53 AM GMT
കോടതിയിലൂടെ മാത്രമുള്ള വിവാഹമോചനം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഒരു കൂട്ടം ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്.
മുസ്‍ലിം സ്ത്രീകളുടെ വിവാഹ മോചനം സംബന്ധിച്ച് ഹൈക്കോടതിയുടെ ചരിത്ര വിധി. മുസ്‍ലിം സ്ത്രീക്ക് ജുഡീഷ്യൽ നടപടി ക്രമങ്ങളിലൂടെയല്ലാതെ വിവാഹ മോചനത്തിന് അവകാശമുണ്ടെന്ന് കോടതി വിധിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് 49 വർഷത്തെ കീഴ്വഴക്കം റദ്ദാക്കി കൊണ്ട് വിധി പുറപ്പെടുവിച്ചത്.
കോടതിയിലൂടെ മാത്രമുള്ള വിവാഹമോചനം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഒരു കൂട്ടം ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്.