Kerala
കോടതിയലക്ഷ്യക്കേസിൽ കണ്ണൂർ വി.സിയും രജിസ്ട്രാറും നേരിട്ട് ഹാജരാകാണമെന്ന് ഹൈക്കോടതി
Kerala

കോടതിയലക്ഷ്യക്കേസിൽ കണ്ണൂർ വി.സിയും രജിസ്ട്രാറും നേരിട്ട് ഹാജരാകാണമെന്ന് ഹൈക്കോടതി

Web Desk
|
1 Dec 2022 11:22 AM GMT

മലബാർ എജുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് അഫിലിയേഷൻ നൽകണമെന്ന ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ കാരണം ബോധിപ്പിക്കാനാണ് ഉത്തരവ്

കോടതിയലക്ഷ്യക്കേസിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറിനോടും രജിസ്ട്രാറോടും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്. വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, രജിസ്ട്രാർ പ്രൊഫ ജോബി കെ ജോസ് എന്നിവർക്കാണ് നിർദേശം. ഡിസംബർ ഒൻപതിന് കോടതിയിൽ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്ന് ഉത്തരവിട്ടത്.

കണ്ണൂരിലെ മലബാർ എജുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് കണ്ണൂർ സർവകലാശാലയിൽ അഫിലിയേഷൻ നൽകണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാനാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. നേരത്തെ കോളേജിന് അഫിലിയേഷൻ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിലുള്ള കോടതിയലക്ഷ്യ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടപെടൽ.


High Court orders Kannur University vice chancellor and registrar to appear in person in contempt of court case

Similar Posts