Kerala
ലൈംഗിക പീഡനക്കേസ്: എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
Kerala

ലൈംഗിക പീഡനക്കേസ്: എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

Web Desk
|
2 Dec 2022 5:42 AM GMT

ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹരജി പരിഗണിച്ചത്

കൊച്ചി: ലൈംഗിക പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാറിന്റെയും പരാതിക്കാരിയുടെയും ഹരജി ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹരജി പരിഗണിച്ചത്.

പരാതിക്കാരിയുടെ ആരോപണങ്ങളുടെ നാൾവഴികൾ അവിശ്വസനീയമാണെന്ന് കേസ് പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം പീഡനമായി കാണാൻ കഴിയില്ലെന്നാണ് കോടതി നിരീക്ഷണം. അന്വേഷണ സംഘം ഹാജരാക്കിയ കേസ് ഡയറിയും യുവതിയുടെ വാട്‌സ്ആപ്പ് ചാറ്റും ഹൈക്കോടതി പരിശോധിച്ചിരുന്നു.

അതേസമയം, സത്യം ജയിച്ചുവെന്ന് എൽദോസ് കുന്നപ്പിള്ളിൽ പ്രതികരിച്ചു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അന്നുമിന്നും പറയുന്ന കാര്യമാണ്. അതിനാൽ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും എൽദോസ് വ്യക്തമാക്കി.

Similar Posts