Kerala
ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തിലെ സ്റ്റേ ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹരജി ഹൈക്കോടതി തള്ളി
Kerala

ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തിലെ സ്റ്റേ ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹരജി ഹൈക്കോടതി തള്ളി

Web Desk
|
25 Aug 2021 8:45 AM GMT

സിംഗിള്‍ ബഞ്ചാണ് സംവരണത്തിന് സ്റ്റേ നല്‍കി ഇടക്കാല ഉത്തരവിട്ടത്.

ക്രിസ്ത്യന്‍ നാടാര്‍ സംവരണം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്ററിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അറിയിക്കുകയായിരുന്നു. സിംഗിള്‍ ബഞ്ചാണ് സംവരണത്തിന് സ്റ്റേ നല്‍കി ഇടക്കാല ഉത്തരവിട്ടത്.

സംവരണ പട്ടികയിൽ ഇല്ലാതിരുന്ന ക്രിസ്ത്യൻ നാടാർ വിഭാ​ഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയത് സ്റ്റേ ചെയ്ത സിം​ഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹരജിയാണ് ഡിവിഷൻ ബഞ്ച് തള്ളിയത്. വിഷയത്തിൽ ഇടക്കാല ഉത്തരവ് മാത്രമാണ് സിം​ഗിൾ ബഞ്ച് പുറപ്പെടുവിച്ചതെന്നും അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് അറിയിച്ചത്.

പിന്നോക്ക പട്ടികയിൽ കൂട്ടിച്ചേർക്കൽ നടത്താൻ ഭരണഘടനയുടെ നൂറ്റിരണ്ടാം ഭേദ​ഗതി പ്രകാരം, രാഷ്ട്രപതിയുടെ തീരുമാനം വേണമെന്നും അല്ലാത്തപക്ഷം നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പ്രഥമദൃഷ്ടിയാൽ വിലയിരുത്തിയാണ് ഹൈക്കോടതി സിം​ഗിൾ ബഞ്ച് സർക്കാർ ഏർപ്പെടുത്തിയ സംവരണം സ്റ്റേ ചെയ്തത്.

Similar Posts