Kerala
High Court seeks clarification on PV Anwars Park, PV Anwars Park in malappuram ,latest malayalam news, മലപ്പുറത്തെ പിവി അൻവേഴ്‌സ് പാർക്ക്, പിവി അൻവറിന്റെ പാർക്ക് എന്നിവയിൽ വ്യക്തത തേടി ഹൈക്കോടതി
Kerala

'കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിപ്പിക്കാവു'; പി.വി.അൻവറിന്‍റെ പാർക്കില്‍ വിശദീകരണം തേടി ഹൈക്കോടതി

Web Desk
|
13 Sep 2023 1:55 PM GMT

വാട്ടർ തീം പാർക്കിന്റെ ഭാഗമായ പൂൾ അടക്കം പ്രവത്തിപ്പിക്കരുതെന്നും ഇക്കാര്യം ജില്ലാ കളക്ടർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി

കൊച്ചി: പി.വി.അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിനകത്തെ കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിപ്പിക്കാവു എന്ന് ഹൈക്കോടതി നിർദേശിച്ചു. വാട്ടർ തീം പാർക്കിന്റെ ഭാഗമായ പൂൾ അടക്കം പ്രവത്തിപ്പിക്കരുതെന്നും ഇക്കാര്യം ജില്ലാ കളക്ടർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.

പാർക്കിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെട്ട് നദീതട സംരക്ഷണ സമിതിയുടെ അംഗം നൽകിയ ഹരജിയിലാണ് ഹൈക്കോടതി നിർദേശം. ശാസ്ത്രീയമായി പഠനം നടത്താതെയാണ് കുട്ടികളുടെ പാർക്കിനായി സർക്കാർ അനുമതി നൽകിയെന്നതാണ് ഹരജിയിൽ പറയുന്നത്. പി.വി.അൻവറിന്‍റെയും സർക്കാരിന്‍റെയും വാദം കേട്ടതിന് ശേഷമായിരിക്കും കോടതി ഇക്കാര്യത്തിൽ അന്തിമ വിധി പുറപ്പെടുവിപ്പിക്കുക.

കേസിൽ അന്‍വറിനും കലക്ടറിനും അടക്കം 12 പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് മുരളീ പുരുഷോത്തമനാണ് കേസ് പരിഗണിച്ചത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്ത് വിദഗ്ദ പഠനം നടത്താതെയാണ് നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. നദീതട സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ പി വി രാജനാണ് ഹര്‍ജി നല്‍കിയത്. ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

Similar Posts