Kerala
![Murder of Panur CPM Worker; High Court upheld life imprisonment of RSS workers, latest news malayalam പാനൂർ സിപിഎം പ്രവർത്തകന്റെ കൊലപാതകം; ആർഎസ്എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു Murder of Panur CPM Worker; High Court upheld life imprisonment of RSS workers, latest news malayalam പാനൂർ സിപിഎം പ്രവർത്തകന്റെ കൊലപാതകം; ആർഎസ്എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു](https://www.mediaoneonline.com/h-upload/2024/08/23/1439351-high-court-of-kerala2.webp)
Kerala
മുണ്ടക്കൈ ദുരന്തം; ധനസഹായം ദുരിതബാധിതരുടെ അക്കൗണ്ടിൽ എത്തിയോ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി
![](/images/authorplaceholder.jpg?type=1&v=2)
23 Aug 2024 7:48 AM GMT
മനുഷ്യത്വരഹിതമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നും കോടതി
കൊച്ചി: വയനാട് ദുരന്തത്തിൽ പെട്ടവർക്കുള്ള അടിയന്തര ധനസഹായം ദുരന്തബാധിതരുടെ അക്കൗണ്ടിൽ എത്തിയോ എന്ന് ഉറപ്പാക്കണം എന്ന് ഹൈക്കോടതി. ദുരന്തബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് ഇഎംഐ പിടിച്ച ബാങ്കുകളുടെ നടപടിയെ കോടതി വിമർശിച്ചു. മനുഷ്യത്വരഹിതമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
വയനാടിന് പുറമേ കോഴിക്കോട് ഉൾപ്പെടെയുള്ള മഴക്കെടുതി ബാധിച്ച മേഖലകൾക്ക് കൂടി പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.