Kerala
Kerala
സമുദായ സംഘടനകളുടെ ഭൂമി ഇടപാട് അന്വേഷിക്കണം: ഹൈക്കോടതി
|27 Oct 2022 9:23 AM GMT
ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്ക് മുന്നിലെത്തുന്ന പല കേസുകളും സംശയാസ്പദമാണ്. അതുകൊണ്ട് തന്നെ സമഗ്രമായ അന്വേഷണം നടക്കണമെന്നാണ് കോടതി നിർദേശം.
കൊച്ചി: സമുദായ സംഘടനകളുടെ ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണം. വനം, റവന്യൂ വകുപ്പുകളെ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്ക് മുന്നിലെത്തുന്ന പല കേസുകളും സംശയാസ്പദമാണ്. അതുകൊണ്ട് തന്നെ സമഗ്രമായ അന്വേഷണം നടക്കണമെന്നാണ് കോടതി നിർദേശം. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർണായക ഉത്തരവ്.