Kerala

Kerala
പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

22 May 2023 1:13 PM GMT
ദേവസ്വം ബെഞ്ചിന്റേതാണ് നടപടി.
കൊച്ചി: ശബരിമല പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. ദേവസ്വം ബെഞ്ചിന്റേതാണ് നടപടി.
നേരത്തെ, മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ശബരിമല സ്‌പെഷ്യൽ കമ്മീഷണറോട് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് റിപ്പോർട്ട് തേടിയിരുന്നു.
ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഇപ്പോൾ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തതും വിശദീകരണം തേടിയതും. കേസ് 24ന് കോടതി വീണ്ടും പരിഗണിക്കും.