വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എൻഡിപി യോഗം ബൈലോ പരിഷ്കരിക്കാമെന്ന് ഹൈക്കോടതി
|എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
തിരുവനന്തപുരം: എസ്എൻഡിപി യോഗത്തിന്റെ ഭരണഘടന കാലാനുസൃതമായി പരിഷ്കരിക്കാമെന്ന് ഹൈക്കോടതി. എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നേരത്തെ ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇന്ന് ഡിവിഷൻ ബെഞ്ച് നീക്കിയത്.
21 വർഷം മുമ്പാണ് കേസ് തുടങ്ങുന്നത്. എസ്എൻഡിപി ബൈലോ പരിഷ്കരണം ആവശ്യപ്പെട്ട് ഒമ്പതുപേരാണ് കോടതിയെ സമീപിച്ചത്. 2019ൽ ഇതിൽ വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി പ്രാഥമിക ഉത്തരവ് വന്നു. എന്നാൽ ഇതിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജില്ലാ കോടതി വിധി സ്റ്റേ ചെയ്തു. എന്നാൽ ഡിവിഷൻ ബെഞ്ച് ഇത് നീക്കിയതോടെ ബൈലോ പരിഷ്കരിക്കാനുള്ള സാഹചര്യമാണ് വന്നിരിക്കുന്നത്.