Kerala
A high-level meeting will be held today under the leadership of ADGP in connection with the further investigation in the Muttil tree-felling case
Kerala

മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം: എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

Web Desk
|
18 May 2024 2:57 AM GMT

കേസന്വേഷണവും കുറ്റപത്രവും അതീവ ദുർബലമെന്നും തുടരന്വേഷണം നടത്തിയില്ലെങ്കിൽ തിരിച്ചടി ഉറപ്പാണെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു

കൽപറ്റ: മുട്ടിൽ മരംമുറിക്കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയും രണ്ട് എസ്.പിമാരും അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കത്തിനെ തുടർന്ന് ചേരുന്ന രണ്ടാമത്തെ യോഗമാണിത്.

കത്തിലുന്നയിച്ച കാര്യങ്ങൾ അവഗണിക്കാനാവില്ലെന്നാണു വിലയിരുത്തൽ. കേസന്വേഷണവും കുറ്റപത്രവും അതീവ ദുർബലമെന്നായിരുന്നു കത്തിൽ ആരോപിച്ചിരുന്നത്. കേസിൽ തുടരന്വേഷണമില്ലാതെ മുന്നോട്ടുപോയാൽ തിരിച്ചടി ഉറപ്പാണെന്നും കത്തിൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണത്തിൽ അപാകത ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് എ.ഡി.ജി.പി എച്ച്. വെങ്കടേഷ് അറിയിച്ചിട്ടുണ്ട്.

Summary: A high-level meeting to be held today under the leadership of ADGP in connection with the further investigation in the Muttil tree-felling case

Similar Posts