വൈദ്യുതി പ്രതിസന്ധിയില്‍ ചീഫ് സെക്രട്ടറിയുടെ യോഗം ഇന്ന്; റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കാൻ നീക്കം
|500 മെഗാവാട്ടിന്റെ ടെൻഡറിൽ അദാനി പവറും ഡി.ബി പവേഴ്സും മാത്രമാണു പങ്കെടുത്തത്
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ഇന്നു ചേരും. റദ്ദാക്കിയ വൈദ്യുതി വാങ്ങൽ കരാർ പുനഃസ്ഥാപിക്കാൻ നീക്കംനടക്കുന്നതായാണു സൂചന. കെ.എസ്.ഇ.ബിയുടെ ആവശ്യത്തെ തുടർന്നാണ് വിഷയത്തില്‍ സർക്കാർ ഇടപെടൽ.
സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ 465 മെഗാ വാട്ടിന്റെ വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കിയിരുന്നത്. ഇതു പുനഃസ്ഥാപിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഇന്നലെ മധ്യകാല കരാറിനുള്ള ടെൻഡർ തുറന്നെങ്കിലും ഉയർന്ന തുകയാണ് കമ്പനികൾ ക്വാട്ട് ചെയ്തത്. ഉയർന്ന തുകയ്ക്കു വൈദ്യുതി വാങ്ങിയാൽ അത് ബോർഡിനു നഷ്ടമാണ്. ഈ സാഹചര്യത്തിലാണ് റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങിയത്.
അതേസമയം, 200 മെഗാ വാട്ടിന്‍റെ ഹ്രസ്വകാല കരാറിനുള്ള ടെൻഡർ ഇന്ന് തുറക്കും. 500 മെഗാവാട്ടിന്റെ ടെൻഡറിൽ അദാനി പവറും ഡി.ബി പവേഴ്സും മാത്രമാണു പങ്കെടുത്തിരുന്നത്.
Summary: A high-level meeting headed by the Chief Secretary will be held today on the power crisis as there is a move to reinstate the canceled Power Purchase Agreement