Kerala
Kerala
കണ്ണൂരിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെത്തി
|22 May 2023 3:03 AM GMT
കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ
കണ്ണൂർ: കണ്ണവത്ത് ഉഗ്രശേഷിയുള്ള 8 നാടൻ ബോംബുകൾ കണ്ടെത്തി. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.
പ്രദേശത്ത് ബോംബ് നിർമാണം നടക്കുന്ന എന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്‌ക്വാഡെത്തി ബോംബ് നിർവീര്യമാക്കി. അതേസമയം, കണ്ണൂരിൽ ഒരാഴ്ചക്കിടെ പരിശോധനക്കിടെ ബോംബ് കണ്ടെത്തുന്ന മൂന്നാമത്തെ സംഭവമാണിത്.