ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്ന് ഹൈക്കോടതി
|ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സർക്കാർ ജോലികള്‍ക്ക് നിയോഗിച്ച നടപടി കോടതി സ്റ്റേ ചെയ്തു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് ഹൈക്കോടതിയുടെ വിമർശനം. ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്ന് കോടതി ചോദിച്ചു. ദ്വീപിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ന്മാരുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സർക്കാർ ജോലികള്‍ക്ക് നിയോഗിച്ച നടപടി കോടതി സ്റ്റേ ചെയ്തു.
കോടതി എല്ലാം അറിയുന്നുണ്ട്. മാധ്യമ വാർത്തകളിൽ നിന്ന് അറിഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലല്ല ചോദിക്കുന്നത്. ലക്ഷദ്വീപ് സബ് ജഡ്ജിൽ നിന്നും വിവരങ്ങൾ ലഭിച്ചുവെന്നും കോടതി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ വിദശീകരണം നൽകണമെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
തുടര്‍ന്ന് ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സർക്കാർ ജോലികള്‍ക്ക് നിയോഗിച്ച നടപടി കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് തിരിച്ചടി ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ലക്ഷദ്വീപിലെ അസിസ്റ്റന് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റവും ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്മെന്റ് ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് സ്റ്റേ ചെയ്തത്.
അഡ്മിനിസ്ട്രേഷന്റെ നടപടി കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്ഥലം മാറ്റം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.