സംസ്ഥാന അടിസ്ഥാനത്തിൽ ആണ് ഓക്സിജൻ വിതരണം നടത്തേണ്ടത്, ജില്ലാ അടിസ്ഥാനത്തിലല്ല; കലക്ടറെ തിരുത്തി കോടതി
|കൊല്ലം ജില്ലയിലെ ആശുപത്രികൾക്ക് കെ.എം.എം.എൽ പ്രതിവാരം അഞ്ച് ടൺ ഓക്സിജൻ നൽകണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള വിധിയിലാണ് കോടതി നിര്‍ദേശം
സംസ്ഥാനത്തെ ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ ഉണ്ടെന്ന് ദുരന്തനിവാരണ അതോരിറ്റി ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. കൊല്ലം ജില്ലയിലെ ആശുപത്രികൾക്ക് കെ.എം.എം.എൽ പ്രതിവാരം അഞ്ച് ടൺ ഓക്സിജൻ നൽകണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള വിധിയിലാണ് കോടതി നിര്‍ദേശം ഓക്സിജൻ വിതരണം ഏതെങ്കിലും ഒരു ജില്ലയ്ക്ക് പ്രാമുഖ്യം നൽകി നടപ്പാക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന അടിസ്ഥാനത്തിൽ ആണ് ഓക്സിജൻ വിതരണം നടത്തേണ്ടത്. ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ ജില്ലാ കലക്ടർക്ക് അധികാരമില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കെ.എം.എം.എല്ലില്‍ നിന്നും ഓക്സിജന്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണെമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസമാണ് കൊല്ലം ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മറ്റ് ചില ആശുപത്രികള്‍ക്കും കെ.എം.എം.എല്‍ പ്രതിവാരം അഞ്ച് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെയുള്ള ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഓക്‌സിജന്‍ വിതരണം സംസ്ഥാന അടിസ്ഥാനത്തില്‍ നടക്കണമെന്നും സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ഉണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.