Kerala
വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Kerala

വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Web Desk
|
31 May 2022 12:58 AM GMT

ജഡ്ജിമാരുടെ പരിഗണന വിഷയത്തിൽ ഇന്നു മുതൽ മാറ്റം വരുന്നതിനാല്‍ ജസ്റ്റിസ് പി.ഗോപിനാഥിന് പകരം ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസായിരിക്കും ഹരജി പരിഗണിക്കുക

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജഡ്ജിമാരുടെ പരിഗണന വിഷയത്തിൽ ഇന്നു മുതൽ മാറ്റം വരുന്നതിനാല്‍ ജസ്റ്റിസ് പി.ഗോപിനാഥിന് പകരം ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസായിരിക്കും ഹരജി പരിഗണിക്കുക. വിജയ് ബാബു നാളെ കൊച്ചിയിലെത്തുമെന്നാണ് അഭിഭാഷകനെ അറിയിച്ചിട്ടുള്ളത്.

മാർച്ച് 16നും 22നും വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തെന്ന നടിയുടെ പാരിതിയിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണം നടക്കുന്നതിനിടെ വിജയ് ബാബു ദുബൈയിലേക്ക് പോയി. കേസ് എടുത്ത വിവരം അറിയാതെയാണ് വിദേശത്തേക്ക് പോയതെന്നാണ് വിജയ് ബാബു പറയുന്നത്. എന്നാൽ നിയമനടപടിയിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു അതെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം.

പ്രതി നാട്ടിലെത്തിയശേഷം ഹരജി പരിഗണിക്കാമെന്നായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയത്. തിങ്കളാഴ്ച നാട്ടിലെത്താനായി എടുത്ത വിമാന ടിക്കറ്റിന്‍റെ പകർപ്പ് ഇതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ പ്രോസിക്യൂഷന്‍റെ ശക്തമായ എതിർപ്പിനെത്തുടർന്ന് അറസ്റ്റ് വിലക്കാൻ കോടതി തയ്യാറായില്ല. ഇതോടെ എത്തിയാൽ അറസ്റ്റിലാവുമെന്ന സ്ഥിതിയായതോടെ മടങ്ങിവരാനുള്ള തീരുമാനം വിജയ് ബാബു നീട്ടിയിരിക്കുകയാണിപ്പോൾ. ജസ്റ്റിസ് ഗോപിനാഥ് നേരത്തെ പരിഗണിച്ച കേസാണെങ്കിലും ഇന്ന് മറ്റൊരു ബഞ്ച് മുന്‍പാകെയാണ് ഹരജി പരിഗണനക്കെത്തുക.

Similar Posts