സൗകര്യമുള്ള കോളജുകൾക്ക് ഷിഫ്റ്റ് ഒഴിവാക്കാമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു
|വിസ്താരമുള്ള ക്ലാസുകളാണെങ്കില്‍ ഷിഫ്റ്റ് ഒഴിവാക്കി മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിക്കാം. ഹാജര്‍ നിര്‍ബന്ധമില്ല
അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മുതൽ ക്ലാസ് തുടങ്ങും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകളെങ്കിലും സൗകര്യമുള്ള കോളജുകൾക് ഷിഫ്റ്റ് ഒഴിവാക്കി മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് ക്ലാസെടുക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു മീഡിയവണിനോട് പറഞ്ഞു.
ഓണ്‍ലൈന്‍ പഠന രീതികള്‍ക്ക് ഒരുപാട് പരിമിതികളുണ്ട്. പഠനത്തേയും അധ്യാപക- വിദ്യാര്‍ഥി ബന്ധത്തേയും അത് ദോഷകരമായി ബാധിക്കും. ക്ലാസുകള്‍ തുറക്കുന്നതോടെ ഇതിനെല്ലാം പരിഹാരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
വിസ്താരമുള്ള ക്ലാസുകളാണെങ്കില്‍ ഷിഫ്റ്റ് ഒഴിവാക്കി മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിക്കാം. ഹാജര്‍ നിര്‍ബന്ധമില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കോവിഡിന്റെ ഭീകരതയും അതിനെതിരെ വേണ്ട സാമൂഹിക ജാഗ്രതയുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു തലത്തിലേക്ക് വിദ്യാര്‍ഥികള്‍ ഇതിനോടകം എത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.