Kerala
ഹയർസെക്കൻഡറി കെമിസ്ട്രി പരീക്ഷ മൂല്യനിർണയം ഇന്നും തടസ്സപ്പെട്ടു
Kerala

ഹയർസെക്കൻഡറി കെമിസ്ട്രി പരീക്ഷ മൂല്യനിർണയം ഇന്നും തടസ്സപ്പെട്ടു

Web Desk
|
29 April 2022 6:10 AM GMT

റീജിയണൽ ഡയറക്ടർ അധ്യാപകരുമായി നടത്തിയ ചർച്ച പരാജയം

കോഴിക്കോട്: ഹയർസെക്കൻഡറി കെമിസ്ട്രി പരീക്ഷ മൂല്യനിർണയം ഇന്നും തടസ്സപ്പെട്ടു. ഹയർ സെക്കൻഡറി റീജിയണൽ ഡയറക്ടർ അധ്യാപകരുമായി ചർച്ച നടത്തിയെങ്കിലും ഫമുണ്ടായില്ല. ഉത്തര സൂചിക പുതുക്കി നൽകാതെ മൂല്യനിർണവുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അധ്യാപകർ.

അതേ സമയം സർക്കാർ നൽകിയ ഉത്തരസൂചികയിൽ അപാകതയില്ലെന്നും അധ്യാപകർക്ക് തെറ്റിദ്ധാരണയാണെന്നും വിദ്യാഭ്യാസ മന്ത്രി കെ.ശിവൻ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപകർ പിന്മാറുമെന്ന് എന്നാണ് പ്രതീക്ഷയെന്നും മൂല്യനിർണയത്തിൽ അധ്യാപകർ സഹകരിച്ചില്ലെങ്കിൽ സർക്കാർ തലത്തിൽ ആലോചിച്ചു നടപടിയെന്ന് മന്ത്രി പറഞ്ഞു.

കെമിസ്ട്രി ഉത്തരസൂചിക തയ്യാറാക്കുന്നതിൽ വീഴ്ചവരുത്തിയ 12 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. വിദ്യാർഥികൾക്ക് അനർഹമായി മാർക്ക് നൽകാൻ അധ്യാപകർ ശ്രമിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടെതായും നോട്ടീസിൽ പറയുന്നു.പതിനഞ്ച് ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ നടപടികൾ എടുക്കുമെന്നും നോട്ടീസിൽ പറയുന്നു.

Similar Posts