Kerala
honey bee attack Athirappilly
Kerala

തേനീച്ചപ്പേടിയില്‍ അതിരപ്പിള്ളിക്കാര്‍

Web Desk
|
26 Feb 2023 1:09 AM GMT

ഒരാഴ്ച മുൻപ് മധ്യവയസ്കൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചിരുന്നു.

തൃശൂർ: തേനീച്ചകളുടെ ആക്രമണം ഭയന്നു കഴിയുകയാണ് തൃശൂർ അതിരപ്പിള്ളി വെറ്റിലപ്പാറയിലെ ജനങ്ങൾ. വിനോദ സഞ്ചാര മേഖല ആയതിനാൽ വിനോദ സഞ്ചാരികളും അപകടത്തിൽ പെടുമെന്ന ആശങ്കയുണ്ട്. ഒരാഴ്ച മുൻപ് മധ്യവയസ്കൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചിരുന്നു.

ചെറുതും വലുതുമായ നിരവധി തേനീച്ചക്കൂടുകളാണ് വെറ്റിലപ്പാറ പാലത്തിനടിയിൽ ഉള്ളത്. വനത്തോട് ചേർന്ന പ്രദേശമായതിനാലാവാം തേനീച്ചകൾ കൂട്ടത്തോടെ എത്തുന്നത്. ഏറെ വലിപ്പമുള്ള രണ്ടു കൂടുകൾ അടുത്ത ദിവസങ്ങളിലായി രൂപം കൊണ്ടു. ഇരു കൂടുകളും അടുത്തടുത്തായതിനാൽ ആയിരക്കണക്കിന് തേനീച്ചകളാണ് പകൽ നേരങ്ങളിൽ വട്ടമിട്ടു പറക്കുന്നത്. ഇതോടെ നാട്ടുകാര്‍ ആശങ്കയിലായി. കഴിഞ്ഞ ദിവസം പാലത്തിനു മുകളിലെത്തിയ വിനോദസഞ്ചാരിയെയും പുഴയിൽ കുളിക്കാൻ ഇറങ്ങിയ ആളെയും തേനീച്ച ആക്രമിച്ചിരുന്നു.

ഒരാഴ്ച മുൻപ് പണ്ടാരപറമ്പിൽ ദിലീപ് എന്ന 50 വയസുകാരൻ തേനീച്ചയുടെ കുത്തേറ്റു മരിച്ചിരുന്നു. വനപാലകർ പ്രശ്നപരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.



Similar Posts