Kerala
സഭയുടെ നോമിനി എന്നത് വെറും ആരോപണം, തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്: ജോ ജോസഫ്
Kerala

സഭയുടെ നോമിനി എന്നത് വെറും ആരോപണം, തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്: ജോ ജോസഫ്

Web Desk
|
5 May 2022 11:33 AM GMT

''എൽഡിഎഫിന് വിജയിക്കാൻ പറ്റാത്തതായി കേരളത്തിൽ ഒരു മണ്ഡലവും ഇല്ല''

കൊച്ചി: തന്റെ സ്ഥാനാർഥിത്വത്തിൽ സാമുദായിക സംഘടനകളുടെ ഇടപെടലില്ലെന്ന് തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. സഭയുടെ നോമിനി എന്നത് വെറും ആരോപണം മാത്രമാണ്. എന്നാൽ സാമുദായിക സംഘടനകളുടെ വോട്ട് വെണ്ടെന്ന് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ സിപിഎം അംഗമാണ്. ഇടത് സ്ഥാനാർഥിയായതിനാലാണ് തന്നെ പരിഗണിച്ചത്. എൽഡിഎഫിന് വിജയിക്കാൻ പറ്റാത്തതായി കേരളത്തിൽ ഒരു മണ്ഡലവും ഇല്ല. ഇടതുപക്ഷ സ്ഥാനാർഥിത്വം ലഭിച്ചത് ഭാഗ്യമായി കാണുന്നു. മനുഷ്യന്റെ വേദനകൾ മനസിലാക്കാൻ ഇടതുപക്ഷത്തിനാണ് സാധിക്കുക. അതുകൊണ്ട് തന്നെ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും ജോ ജേസഫ് കൂട്ടിച്ചേർത്തു .

എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ. കൺവീനർ ഇ.പി ജയരാജന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫിനെ പ്രഖ്യാപിച്ചത്. പാർട്ടി ചിഹ്നത്തിലായിരിക്കും ജോ ജോസഫ് മത്സരിക്കുകയെന്ന് ഇ.പി ജയരാജൻ പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ് ഡോ. ജോ ജോസഫ്. നിരവധി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.

Similar Posts