Kerala
സാറേ നിങ്ങളാ അവരെ കൊന്നത്... കേരള മനസാക്ഷിക്ക് നേരെ വിരല്‍ചൂണ്ടിയ കുട്ടികളെ ഓര്‍മയില്ലേ? അവര്‍ക്ക് വീടായി
Kerala

'സാറേ നിങ്ങളാ അവരെ കൊന്നത്'... കേരള മനസാക്ഷിക്ക് നേരെ വിരല്‍ചൂണ്ടിയ കുട്ടികളെ ഓര്‍മയില്ലേ? അവര്‍ക്ക് വീടായി

Web Desk
|
30 May 2022 8:50 AM GMT

"അമ്മയുടെയും അച്ഛന്‍റെയും കാര്യം ആലോചിക്കുമ്പോള്‍ സങ്കടമാണ്. അവരുടെ ആഗ്രഹം പോലെ ഇവിടെ തന്നെ വീടായതില്‍ സന്തോഷം"

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത രാജന്‍റെയും അമ്പിളിയുടെയും മക്കൾക്ക് വീടായി. സർക്കാർ കയ്യൊഴിഞ്ഞ രാഹുലിനും രഞ്ജിത്തിനും ചാലക്കുടി ആസ്ഥാനമായുള്ള ഫിലോകാലിയ ഫൗണ്ടേഷനാണ് വീട് നിർമിച്ച് നൽകിയത്.

സങ്കടങ്ങൾ മറന്ന് പുഞ്ചിരിയോടെ രാഹുലും രഞ്ജിത്തും പുതിയ വീട്ടിലേക്ക് താമസമാക്കി. അച്ഛനും അമ്മയും അന്തിയുറങ്ങുന്ന മണ്ണിൽ പണിതുയർത്തിയ വീട്ടിൽ രാഹുലിനും രഞ്ജിത്തിനും കഴിയാം. മൂന്നര സെന്‍റ് ഭൂമിയിൽ വീട് സ്വന്തമായതിന്റെ സന്തോഷത്തിലാണ് രാജന്റെയും അമ്പിളിയുടെയും മക്കൾ. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല.

"അമ്മയുടെയും അച്ഛന്‍റെയും കാര്യം ആലോചിക്കുമ്പോള്‍ സങ്കടമാണ്. അവരുടെ ആഗ്രഹം പോലെ ഈ സ്ഥലത്തുതന്നെ വീടായതില്‍ സന്തോഷം"- എന്നാണ് രാഹുലിന്‍റെയും രഞ്ജിത്തിന്‍റെയും പ്രതികരണം.

സർക്കാർ വീട് വച്ച് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് കയ്യൊഴിഞ്ഞു. തർക്ക ഭൂമി ആയതിനാൽ സാങ്കേതിക തടസം പറഞ്ഞായിരുന്നു സർക്കാരിന്‍റെ പിന്മാറ്റം. രണ്ട് മാസം കൊണ്ട് ചാലക്കുടി ആസ്ഥാനമായുള്ള ഫിലോകാലിയ ഫൗണ്ടേഷനാണ് ഇവർക്ക് വീട് നിർമിച്ച് നൽകിയത്. സർക്കാർ അനുവദിച്ച സാമ്പത്തിക സഹായവും ഈ കുട്ടികളുടെ കയ്യിലേക്ക് എത്തിയിട്ടില്ല.

Related Tags :
Similar Posts