Kerala
Mohanlal hit back in ivory case,  withdraw the case, defendant, breaking news malayalam,

മോഹന്‍ലാല്‍

Kerala

'പ്രതിക്കെങ്ങനെ കേസ് പിന്‍വലിക്കണമെന്ന് പറയാനാകും'; ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് തിരിച്ചടി

Web Desk
|
22 Feb 2023 6:22 AM GMT

നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാണെന്നും പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വേർതിരിവോ പദവിയോ മാനദണ്ഡം ആവരുതെന്നും കോടതി

കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ച് കേസിൽ നടൻ മോഹൻലാലിന് തിരിച്ചടി. മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകാൻ പ്രതികൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹരജി വീണ്ടും പരിഗണിക്കാൻ മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.

പെരുമ്പാവൂർ കോടതി നടപടിക്കെതിരായ സർക്കാർ ഹരജി തീർപ്പാക്കിയാണ് കോടതി ഉത്തരവ്. കോസുമായി ബന്ധപ്പെട്ട് രണ്ട് അപേക്ഷകളാണ് സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നത്. നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാണെന്നാണും പണക്കാരനെന്നോ പാവപെട്ടവനെന്നോ ഉള്ള വേർതിരിവോ സമൂഹത്തിലെ പദവിയോ മാനദണ്ഡം ആവരുതെന്നും കോടതി നിരീക്ഷിച്ചു

മോഹൻ ലാൽ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് രൂക്ഷ വിമർശനവുമായി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികൾക്ക് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കാൻ അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. കേസിൽ പ്രതിയായ മോഹൻലാലിന് എങ്ങനെ കേസ് പിൻവലിക്കണമെന്ന കാര്യം കോടതിയിൽ ആവശ്യപ്പെടാൻ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു

ജസ്റ്റിസ് ബദറുദ്ദീൻറെ ബെഞ്ചാണ് ഹരജിയിൽ വിധി പറഞ്ഞത്. ആനക്കൊമ്പുകൾ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന സർക്കാർ ആവശ്യം തള്ളിയ പെരുമ്പാവൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാർ ആവശ്യം.

റെയ്ഡിനിടെ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ മോഹൻലാലിന് ആനക്കൊമ്പിൻറെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നോ എന്നത് തെളിവ് പരിശോധിച്ച് വിചാരണയിലൂടെ കണ്ടെത്തണമെന്ന് കേസ് പരിഗണിക്കവെ വാക്കാൽ കോടതി പരാമർശിച്ചിരുന്നു.

2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിൻറെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകൾ കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാർഹവുമാണെന്ന് വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമാണ് മോഹൻലാലിനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്.

നേരത്തെ കേസിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ആനക്കൊമ്പ് കേസിൽ മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന സർക്കാർ വാദത്തിലാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

Similar Posts