Kerala
കോവിഡ് ഭിന്നശേഷിക്കാരെ എങ്ങനെ ബാധിച്ചു? എത്രപേര്‍ മരിച്ചു? കണക്കില്ലാതെ സര്‍ക്കാര്‍.. മീഡിയവണ്‍ അന്വേഷണ പരമ്പര
Kerala

കോവിഡ് ഭിന്നശേഷിക്കാരെ എങ്ങനെ ബാധിച്ചു? എത്രപേര്‍ മരിച്ചു? കണക്കില്ലാതെ സര്‍ക്കാര്‍.. മീഡിയവണ്‍ അന്വേഷണ പരമ്പര

Web Desk
|
1 Sep 2021 2:41 AM GMT

സംസ്ഥാനത്തുടനീളം നിരവധി ഭിന്നശേഷിക്കാരാണ് മരിച്ചത്. എന്നാൽ എത്ര ഭിന്നശേഷിക്കാർ മരിച്ചെന്ന് സർക്കാർ തലത്തിൽ കണക്കില്ല

കോവിഡ് മൂലം ഭിന്നശേഷിക്കാർ അനുഭവിക്കുന്നത് വലിയ ദുരിതമാണ്. സംസ്ഥാനത്തുടനീളം നിരവധി ഭിന്നശേഷിക്കാരാണ് മരിച്ചത്. എന്നാൽ സർക്കാർ തലത്തിൽ എത്ര ഭിന്നശേഷിക്കാർ മരിച്ചെന്ന കണക്കില്ല. കോവിഡ് ഭിന്നശേഷിക്കാരെ എങ്ങനെ ബാധിച്ചു? മീഡിയവണ്‍ അന്വേഷണ പരമ്പര തുടങ്ങുന്നു

പൊന്നുപോലെയാണ് അമ്മ ശബരീഷിനെ പോറ്റി വളർത്തിയിരുന്നത്. എന്തിനും സഹായമാവശ്യമുള്ള മകനെ 21 വയസ്സു വരെ അവർ സന്തോഷത്തോടെ പരിപാലിച്ചു. പക്ഷേ ഈ കോവിഡ് കാലം അവനെ എന്നന്നേക്കുമായി കൊണ്ടുപോയി. മറ്റൊരു മകന്‍റെ അപകട മരണത്തിന്‍റെ വേദന മാറും മുന്‍പാണ് പാലക്കാട് കോട്ടായി സ്വദേശിയായ ഈ അമ്മയ്ക്ക് വീണ്ടും കരയേണ്ടി വന്നത്.

ശബരീഷ് മാത്രമല്ല ഞങ്ങളുടെ അന്വേഷണത്തിൽ പാലക്കാട് ജില്ലയിൽ മാത്രം 14 ഭിന്നശേഷിക്കാർ കോവിഡ് മൂലം മരിച്ചു. പുതുപെരിയാരം സ്വദേശി ബഷീർ, വടക്കഞ്ചേരി സ്വദേശി അബ്ദുൽ സത്താർ, കൊങ്ങാത്ത് സുബൈദ, 36കാരൻ സുഭാഷ്, മണി, ചെത്തല്ലൂർ സ്വദേശി ഗോവിന്ദൻ കുട്ടി തുടങ്ങി കോവിഡ് മൂലം മരിച്ച ഭിന്നശേഷിക്കരുടെ പട്ടിക നീളുന്നു. ഭിന്നശേഷി കൂട്ടായ്മയായ വോയിസ് ഓഫ് ഡിസേബിൾസിന്‍റെ സഹായത്തോടെ ഞങ്ങൾ പാലക്കാട് ജില്ലയിൽ നിന്ന് ശേഖരിച്ച കണക്കാണിത്. ഈ കണക്ക് അപൂർണമാണ്. സർക്കാർ ഇത്തരമൊരു കണക്കെടുക്കാൻ ശ്രമിച്ചിട്ട് പോലുമില്ല.

രോഗ പ്രതിരോധ ശേഷി കുറവായതിനാൽ ഭിന്നശേഷിക്കാരെ കോവിഡ് വളരെ വേഗത്തിൽ ബാധിക്കുന്നതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കോവിഡ് സ്ഥിരീകരിച്ച് രണ്ടാം ദിവസം തന്നെ ശബരീഷ് മരിച്ചു. കോവിഡ് മൂലമുള്ള ഒറ്റപ്പെടൽ ഉണ്ടാക്കുന്ന മാനസികാഘാതം വിവരണാതീതമാണ്.

Related Tags :
Similar Posts