Kerala
എന്നായാലും സത്യം തെളിയും, ചോദ്യം ചെയ്യലിന് ഹാജരാകും: അഞ്ജലി റിമാദേവ്
Kerala

എന്നായാലും സത്യം തെളിയും, ചോദ്യം ചെയ്യലിന് ഹാജരാകും: അഞ്ജലി റിമാദേവ്

Web Desk
|
16 March 2022 11:07 AM GMT

നമ്പർ 18 പോക്സോ കേസിലെ മൂന്നാം പ്രതിയാണ് കോഴിക്കോട്ടുകാരിയായ അഞ്ജലി റിമാ ദേവ്.

കൊച്ചി: നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിലെ പ്രതി അഞ്ജലി റിമാദേവ് കോടതിയിൽ ഹാജരായി. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യനടപടികൾ പൂർത്തീകരിക്കാനാണ് ഇവർ പോക്‌സോ കോടതിയിലെത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും എന്നായാലും സത്യം തെളിയുമെന്നും അവർ പ്രതികരിച്ചു.

'എന്നായാലും സത്യം തെളിയും. അതു മാത്രമല്ല, പൊലീസുമായി സഹകരിക്കും. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടുതൽ പ്രതികരിക്കാനില്ല. പൊലീസിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരിക്കില്ല. ഇന്നോ നാളെയോ ചോദ്യം ചെയ്യലിന് ഹാജരാകും' - കോടതി പരിസരത്തു വച്ച് അഞ്ജലി മാധ്യമങ്ങളോട് പറഞ്ഞു.

നമ്പർ 18 പോക്സോ കേസിലെ മൂന്നാം പ്രതിയാണ് കോഴിക്കോട്ടുകാരിയായ അഞ്ജലി റിമാ ദേവ്. ഹോട്ടൽ ഉടമ റോയ് വയലാറ്റിനും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികൾ. നേരത്തെ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇവർക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അഞ്ജലി ഇത് കൈപ്പറ്റിയിരുന്നില്ല. തുടർന്ന് ഇവരുടെ വീട്ടിൽ നോട്ടീസ് പതിക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ഇതിനിടെയാണ് അഞ്ജലി കോടതിയിലെത്തിയത്.

ഒന്നാം പ്രതിയായ റോയ് വലയാറ്റിൻ കഴിഞ്ഞ ദിവസം പൊലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു. മുൻകൂർ ജാമ്യത്തിനായി റോയി ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചിരുന്നെങ്കിലും വിധി അനുകൂലമായിരുന്നില്ല.

Similar Posts