എറണാകുളം ജില്ലയിൽ ലഹരിക്കേസുകളിൽ വൻ വർധന
|കേരളത്തിൽ തന്നെ ലഹരി കേസുകളിൽ ഒന്നാം സ്ഥാനത്ത് എറണാകുളവും തൊട്ടു പിന്നിൽ തിരുനന്തപുരം ജില്ലയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു
കൊച്ചി: എറണാകുളം ജില്ലയിൽ ലഹരിക്കേസുകളിൽ വൻ വർധന. കേരളത്തിൽ തന്നെ ലഹരി കേസുകളിൽ ഒന്നാം സ്ഥാനത്ത് എറണാകുളവും തൊട്ടു പിന്നിൽ തിരുനന്തപുരം ജില്ലയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഡാർക്ക് വെബ് ഉൾപ്പെടെയുള്ള നൂതന മാർഗങ്ങൾ ഉപയോഗിച്ച് ലഹരി കൈപ്പറ്റുന്നവരിൽ വിദ്യാർഥികളുമുണ്ടെന്ന് അധികൃതർ പറയുന്നു.
പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ഇക്കൊല്ലം ഒക്ബോര്‍ വരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 22,606 ലഹരി കേസുകളില്‍ 3,030 കേസുകളാണ് എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തത്. അബ്കാരി, എന്‍.ഡി.പി.എസ്,കോട്പ ആക്ട് പ്രകാരം നവംബര്‍ 9 വരെ കൊച്ചി എക്സൈസ് രജിസ്റ്റര്‍ ചെയ്തതാകട്ടെ 9,109 കേസുകളും. ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎ ഉള്‍പ്പെടെ ഉപയോഗിച്ച കുറ്റത്തിന് എന്‍ഡിപിഎസ് ആക്ട് പ്രകാരം എക്സൈസ് നവംബര്‍ വരെ രജിസ്റ്റര്‍ ചെയ്തത് 674 കേസുകളാണ്. അറസ്റ്റിലായതില്‍ ഏറ്റവുമധികം പേരും 30 വയസിന് താഴെയുളളവര്‍. ഡാര്‍ക്ക് വെബ് ഉള്‍പ്പെടെയുളള നൂതന മാര്‍ഗങ്ങളുപയോഗിച്ച് ലഹരി കൈപറ്റുന്നവരില്‍ വിദ്യാര്‍ഥികളും ഏറെ.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറിയ പങ്ക് ന്യൂജെന്‍ ലഹരി വസ്തുക്കളെത്തുന്നത്. ലഹരിക്കടത്തിന് കൊറിയര്‍ സ്ഥാപനങ്ങള്‍ മറയാക്കുന്നതും ഏറി വരുന്നതായി കണ്ടെത്തിയിരുന്നു. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി പൊലീസും എക്സൈസും മറ്റ് വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.