Kerala
നരബലി കേസ്: പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു
Kerala

നരബലി കേസ്: പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു

Web Desk
|
31 Oct 2022 3:05 PM GMT

ഭഗവൽ സിങ്ങിനെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്കും തെളിവെടുപ്പിനായി കൊണ്ടുപോയി.

കൊച്ചി: നരബലി കേസിലെ പ്രതികളെ കൊലപാതകം നടന്ന ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. റോസ്‌ലിന്റെ കൊലപാതകത്തിലാണ് മുഖ്യപ്രതിയായ ഷാഫി, ലൈല, ഭഗവൽ സിങ് എന്നിവരെ തെളിവെടുപ്പിനായി എത്തിച്ചത്. ഭഗവൽ സിങ്ങിനെ ഇലന്തൂരിലെ ധനകാര്യ സ്ഥാപനത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

രാവിലെ 11ഓടെയാണ് നരബലി കേസിലെ പ്രതികളെ തെളിവെടുപ്പിനായി ഭഗവൽ സിങ്ങിന്റെ ഇലന്തൂരിലെ വീട്ടിൽ എത്തിച്ചത്. മുഖ്യപ്രതി മുഹമ്മദ് ഷാഫി, ലൈല, ഭഗവൽ സിങ് എന്നിവരെ ഒരുമിച്ചാണ് ഇലന്തൂരിലെ വീട്ടിലേക്ക് എത്തിച്ചത്. പിന്നീട് ഭഗവൽ സിങ്ങിനെ വീട്ടിൽ നിന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്കും തെളിവെടുപ്പിനായി കൊണ്ടുപോയി.

റോസ്‌ലിന്റെ മോതിരം പൊലീസ് ഇവിടെ നിന്നു കണ്ടെടുത്തു. 2000 രൂപയ്ക്കാണ് ഭഗവൽ സിങ് മോതിരം പണയം വച്ചതെന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി പറഞ്ഞു. റോസ്‌ലിനെ കൊലപ്പെടുത്തിയ ശേഷം മറവു ചെയ്ത രീതി ഉൾപ്പെടെ പ്രതി ലൈല പൊലീസിനോട് വിശദീകരിച്ചു.

അതേസമയം, റോസ്‌ലിന്റെ കൊലപാതകവും ഡമ്മി പരീക്ഷണം നടത്തി പുനരാവിഷ്കരിച്ചു. മുമ്പ് തമിഴ്നാട് സ്വദേശി പത്രത്തിന്റെ കൊലപാതവും സമാനമായ രീതിയിൽ ആവിഷ്കരിച്ചിരുന്നു. ഫോറൻസിക് വിദ​ഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.

Similar Posts