Kerala
![കാര്യവട്ടം ക്യാമ്പസിലെ പഴയ ടാങ്കിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കാര്യവട്ടം ക്യാമ്പസിലെ പഴയ ടാങ്കിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം](https://www.mediaoneonline.com/h-upload/2024/02/28/1412782-asth.webp)
Kerala
കാര്യവട്ടം ക്യാമ്പസിലെ പഴയ ടാങ്കിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം
![](/images/authorplaceholder.jpg?type=1&v=2)
28 Feb 2024 1:01 PM GMT
ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
തിരുവനന്തപുരം:കാര്യവട്ടം കാമ്പസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
കഴക്കൂട്ടം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. വർഷങ്ങൾക്ക് മുൻപ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാൽ ആരും ഇവിടേക്ക് പോകാറില്ലായിരുന്നു. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്.
കൂടുതല്‍ പരിശോധനയ്ക്കായി അസ്ഥികൂടം സ്ഥലത്തുനിന്നും മാറ്റും. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.