Kerala
![Man killed sons Family Man killed sons Family](https://www.mediaoneonline.com/h-upload/2023/07/03/1377300-murder.webp)
Kerala
ഭാര്യയെ തീകൊളുത്തിയ ശേഷം സ്വന്തം ശരീരത്തും പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് ഗുരുതരാവസ്ഥയിൽ
![](/images/authorplaceholder.jpg?type=1&v=2)
26 July 2023 3:05 PM GMT
ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലക്കാട്: പാലക്കാട് മഞ്ഞപ്രയിൽ ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞപ്ര നാട്ടുകൽ സ്വദേശിനി കാർത്തിക , ഭർത്താവ് പല്ലശ്ശന സ്വദേശി പ്രമോദ് എന്നിവർക്കാണ് പൊള്ളലേറ്റത്.
ഇന്ന് രാവിലെ ആറുമണിക്കായിരുന്നു സംഭവം. ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമോദിന്റെ നില ഗുരുതരമാണ്. കുടുംബ വഴക്കിനെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു ഇരുവരും.