Kerala
vellappally natesan and hussain madavoor
Kerala

വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പ്രതിഷേധം; ഹുസൈൻ മടവൂർ നവോത്ഥാന സമിതി വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചു

Web Desk
|
8 Jun 2024 9:35 AM GMT

ഇടത് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തിയെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആരോപണം

കോഴിക്കോട്: എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഹുസൈൻ മടവൂർ കേരള നവോത്ഥാന സമിതി വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചു. ഹുസൈൻ മടവൂർ മുഖ്യമന്ത്രിക്ക് രാജിക്കത്ത് സമർപ്പിക്കും. ഇടത് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തി എന്നായിരുന്നു നവോത്ഥാന സമിതി ചെയർമാനായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന.

വെള്ളാപ്പള്ളിയുടെ പ്രസ്താവന സങ്കടകരമാണെന്ന് ഹുസൈൻ മടവൂർ പറഞ്ഞു. ആ സങ്കടം ബോധ്യപ്പെടുത്താനാണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നത്. അദ്ദേഹം പ്രസ്താവന പിൻവലിക്കണമെന്നും ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.

മുസ്‌ലിം സമുദായം സർക്കാറിൽനിന്ന് അവിഹിതമായി പലതും നേടിയെടുക്കുകയാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍റെ ആരോപണം. ഇടതു സർക്കാർ മുസ്‌ലിം പ്രീണനം നടത്തിയതുകൊണ്ടാണ് ഈഴവർ ഇടതുപക്ഷത്തെ കൈയൊഴിഞ്ഞതെന്നും അതാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Similar Posts