Kerala
![Hyderali thangals son-in-law attended the navakerala sadass Hyderali thangals son-in-law attended the navakerala sadass](https://www.mediaoneonline.com/h-upload/2023/11/27/1399325-haseeb-saqaf-thangal.webp)
Kerala
വികസന വിഷയം പറയാനാണ് നവകേരള സദസ്സിൽ പങ്കെടുത്തതെന്ന് ഹൈദരലി തങ്ങളുടെ മരുമകൻ
![](/images/authorplaceholder.jpg?type=1&v=2)
27 Nov 2023 9:11 AM GMT
തിരൂരിന്റെ വിവിധ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു.
മലപ്പുറം: വികസന വിഷയം പറയാനാണ് നവകേരള സദസ്സിൽ പങ്കെടുത്തതെന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയം നോക്കില്ല. തിരൂരിന്റെ വിവിധ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ വികസനകാര്യങ്ങൾ ചർച്ച ചെയ്യാനും ജനങ്ങളിൽനിന്ന് നേരിട്ട് അഭിപ്രായം സ്വരൂപിക്കാനും സംഘടിപ്പിച്ച പരിപാടിയാണെന്നാണ് അറിഞ്ഞത്. സുഹൃദ് ബന്ധത്തിന്റെ പേരിലാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. തെക്കു വടക്ക് അതിവേഗ പാത 2016ലെ പ്രകടനപത്രികയിൽ പറഞ്ഞതായിരുന്നു. ഗതാഗത പ്രശ്‌നം പരിഹരിക്കാനുള്ള ഒരു ഉപാധിയായിരുന്നു കെ റെയിൽ. അതിന്റെ പ്രശ്‌നങ്ങൾ പരിഹരിച്ച് നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു.