Kerala
ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ച; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
Kerala

ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ച; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Web Desk
|
30 Sep 2023 5:51 AM GMT

വിദേശത്തുള്ള യുവാവിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പ്രതിയെ ഇതുവരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല

ഇടുക്കി: ചെറുതോണി ഡാമിൽ സുരക്ഷാ വീഴ്ച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. നിലവിൽ കേസ് അന്വേഷിച്ചിരുന്നത് ഇടുക്കി പൊലീസ് ആയിരുന്നു. ജൂലൈ 22നാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി അനധികൃതമായി ഡാമിൽ പ്രവേശിച്ചത്. ഇയാൾ ഡാമിനോടനുബന്ധിച്ചുള്ള ഹൈമാസ്റ്റ് ലൈറ്റുകളിൽ താഴിട്ടുപൂട്ടുകയും ചെയ്തിരുന്നു. കൂടാതെ, ഷട്ടർ ഉയർത്തുന്ന ഭാഗങ്ങളിലും യുവാവ് പോയിരുന്നു. വിദേശത്തുള്ള യുവാവിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പ്രതിയെ ഇതുവരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല.

Similar Posts