Kerala
If Asafaq Alam is sentenced to death, it will be a historic verdict for the country itself
Kerala

അസഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചാൽ അത് രാജ്യത്തെ തന്നെ ചരിത്ര വിധിയാകും

Web Desk
|
14 Nov 2023 1:00 AM GMT

പോക്‌സോ നിയമത്തിൽ ഭേദഗതി വരുത്തിയതിന് ശേഷമുള്ള ആദ്യ വിധിയാണ് ആലുവ കേസിലേത്

കൊച്ചി: ആലുവ കേസിൽ പോക്‌സോ കോടതി ശിക്ഷ വിധിക്കുമ്പോൾ നീതിന്യായ വ്യവസ്ഥയിലും അത് ചരിത്രമാകും. പ്രതിക്ക് വധശിക്ഷ ലഭിച്ചാൽ പോക്‌സോ നിയമത്തിൽ ഭേദഗതി വരുത്തിയതിന് ശേഷമുള്ള ആദ്യ വിധി ആയിരിക്കും ഇത്. രാവിലെ പതിനൊന്ന് മണിക്കാണ് കേസിൽ പോക്‌സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷ വിധിക്കുക. രാജ്യത്ത് പോക്‌സോ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പോക്‌സോ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രം തീരുമാനിക്കുന്നത്.

2019ൽ ഭേദഗതി വരുത്തിയതിന് ശേഷം കുട്ടികൾക്കെതിരായ ലൈംഗീകാതിക്രമ കേസുകൾ കുറഞ്ഞുവെന്ന വിലയിരുത്തൽ നകേന്ദ്രത്തിനുണ്ടെങ്കിലും നിലവിലുള്ള കേസുകളിൽ ജുഡീഷ്യൽ നടപടികൾ വൈകുന്നത് വിമർശനത്തിന് ഇടയാകാറുണ്ട്. ഇതിനിടയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ആലുവ പോക്‌സോ കേസിൽ അതിവേഗത്തിൽ നടപടി പൂർത്തിയാക്കി ശിക്ഷി വിധിക്കാൻ പോകുന്നത്.

പ്രതിക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ച് വകുപ്പുകൾ നിലനിൽക്കുമ്പോൾ പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷൻ. അസഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചാൽ അത് രാജ്യത്തെ തന്നെ ചരിത്ര വിധിയാകും. പോക്‌സോ നിയമത്തിൽ ഭേദഗതി വരുത്തിയതിന് ശേഷം ഇതുവരെയും പ്രതികൾക്ക് വധശിക്ഷ വിധിച്ചിട്ടില്ല. പോക്‌സോ നിയമം പാർലമെന്റിൽ അവതരിപ്പിച്ചതും 2011 നവംബർ പതിനാലിനാണെന്ന പ്രത്യേകതയും ശിക്ഷാ വിധിക്കുണ്ട്.

Similar Posts