Kerala
സ്‌കൂൾ കലോത്സവം: മൂന്നാം വിളിയിലും മത്സരാർഥി എത്തിയില്ലെങ്കിൽ പങ്കാളിത്തം റദ്ദാക്കും-വിദ്യാഭ്യാസ മന്ത്രി
Kerala

സ്‌കൂൾ കലോത്സവം: മൂന്നാം വിളിയിലും മത്സരാർഥി എത്തിയില്ലെങ്കിൽ പങ്കാളിത്തം റദ്ദാക്കും-വിദ്യാഭ്യാസ മന്ത്രി

Web Desk
|
4 Jan 2023 4:27 AM GMT

മുഴുവൻ മത്സരങ്ങളും കൃത്യസമയത്ത് നടത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മൂന്നാം വിളിയിലും മത്സരാർഥി എത്തിയില്ലെങ്കിൽ പങ്കാളിത്തം റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇന്നലെ 75 ശതമാനം മത്സരങ്ങളും കൃത്യസമയത്ത് തന്നെ പൂർത്തിയാക്കാനായി. ഇന്ന് മുഴുവൻ മത്സരങ്ങളും കൃത്യസമയത്ത് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. മുഴുവൻ സംവിധാനങ്ങളും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മത്സരം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്തുള്ളത്. 164 പോയിന്റാണ് കണ്ണൂരിനുള്ളത്. 157 പോയിന്റുമായി കോഴിക്കോട് ആണ് രണ്ടാം സ്ഥാനത്ത്. 152 പോയിന്റുമായി കൊല്ലം മൂന്നാം സ്ഥാനത്തും 150 പോയിന്റുമായി തൃശൂർ നാലാം സ്ഥാനത്തും നിൽക്കുന്നു. നാടോടിനൃത്തം, ഒപ്പന, ദഫ്മുട്ട്, നാടകം തുടങ്ങിയ ജനപ്രിയ ഇനങ്ങൾ ഇന്നാണ് നടക്കുന്നത്.

Similar Posts