Kerala
if wanted govt doctors qualification certificates must examine kerala high court
Kerala

സർക്കാർ ഡോക്ടർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ പരിശോധിക്കണം: ഹൈക്കോടതി

Web Desk
|
27 July 2023 12:27 PM GMT

കഠിനാധ്വാനം ചെയ്യുന്ന ഡോക്ടർമാരുടെ മനോവീര്യം തകർക്കാനല്ല ഉത്തരവെന്നും കുറ്റവാളികളെ സർവീസിൽ നിന്നും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും കോടതി

തിരുവനന്തപുരം: സർക്കാർ സർവീസിലുള്ള ഡോക്ടർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ സർക്കാറിന് നിർദേശം നൽകി. കഠിനാധ്വാനം ചെയ്യുന്ന ഡോക്ടർമാരുടെ മനോവീര്യം തകർക്കാനല്ല ഉത്തരവെന്നും കുറ്റവാളികളെ സർവീസിൽ നിന്നും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.

2019ല്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശു ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ചിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഗര്‍ഭിണിയെ ചികിത്സിക്കേണ്ടിയിരുന്ന ഡോക്ടറുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമെങ്കില്‍ പരിശോധിക്കണമെന്ന് കോടതി ഉത്തരവിട്ടത്. സര്‍ക്കാര്‍ സര്‍വീസിലേക്ക് നിയമിക്കുന്ന ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി മാനദണ്ഡം കൊണ്ടുവരാനുള്ള നിര്‍ദേശവും കോടതി മുന്നോട്ടുവച്ചു. ഇതില്‍ സര്‍ക്കാരിന്‍റെ നിലപാട് കോടതി തേടി.


Similar Posts