ഒത്തുതീര്‍പ്പ് വിവരങ്ങള്‍ കയ്യിലുണ്ടെങ്കില്‍ പുറത്തുവിട്ടോളൂ; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി
|മുഖ്യമന്ത്രിയുടെ മറുപടിയിൽ ബി.ജെ.പിക്കും സംഘപരിവാറിനും എതിരെ ശക്തമായ പരാമർശങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു
ബി.ജെ.പി കള്ളപ്പണ കേസിലെ അടിയന്തര പ്രമേയത്തിന് മേലുള്ള നോട്ടീസിൽ മുഖ്യമന്ത്രിയും - പ്രതിപക്ഷ നേതാവും തമ്മിൽ സഭയിൽ വാക്പോര്. കേസ് ഒത്തുതീർക്കുമെന്ന ആശങ്ക പ്രതിപക്ഷം പങ്ക് വെച്ചതാണ് വാക്പോരിലേക്ക് നയിച്ചത്. ഒത്തു തീർപ്പ് വിവരങ്ങൾ കൈയിലുണ്ടെങ്കിൽ പുറത്ത് വിടാൻ പ്രതിപക്ഷത്തെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു.
തുടക്കത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ബി.ജെ.പിയെ കടന്നാക്രമിച്ചു. ഇതിനിടയിലായിരുന്നു പ്രതിപക്ഷത്തിന്‍റെ ഒത്തുതീർപ്പ് ആശങ്കകൾ. കുഴൽ കുഴലായി ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ മറുപടിയിൽ ബി.ജെ.പിക്കും സംഘപരിവാറിനും എതിരെ ശക്തമായ പരാമർശങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഞങ്ങൾ ഒത്തുതീർപ്പിന്‍റെ ആളുകളല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെഗാഡിയ കേസും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഒത്ത് തീർപ്പ് പട്ടം നിങ്ങൾ എടുത്തോളാനും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയെ ഏഴിടത്ത് വിജയിപ്പിക്കാമെന്ന് സി.പി.എം ഒത്തുതീർപ്പ് ഉണ്ടാക്കിയിരുന്നതായി വി.ഡി. സതീശൻ ആരോപിച്ചു. ഒത്തുതീർപ്പ് ഉണ്ടാക്കരുതെന്നാന്ന് ആവശ്യമെന്നും സതീശൻ. നിങ്ങളുടെ കളരിയല്ല ഞങ്ങളുടേതെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം വാക്ക് ഒ3ട്ട് നടത്തിയില്ല.