Kerala
left , right,  pay ,tax, VD Satheesan, budget, ldf, udf,
Kerala

ഇടത്തോട്ട് നോക്കിയാലും വലത്തോട്ട് നോക്കിയാലും നികുതി കൊടുക്കേണ്ടിവരും: വി.ഡി സതീശൻ

Web Desk
|
7 Feb 2023 7:50 AM GMT

ധൂർത്ത് അവസാനിപ്പിച്ച് നികുതി പിരിക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു

തിരുവനന്തപുരം: നികുതി വർധനവിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധൂർത്ത് അവസാനിപ്പിച്ച് നികുതി പിരിക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു. അടഞ്ഞു കിടക്കുന്ന വീടിന് വരെ നികുതി അടക്കണമെന്നും ഇടത്തോട്ട് നോക്കിയാലും വലത്തോട്ട് നോക്കിയാലും നികുതി കൊടുക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

ഇന്ധന വില കൂടിയാൽ എല്ലാത്തിനും വില കൂടുമെന്നും അത് ആലോചിക്കാനുള്ള സാമാന്യ ബുദ്ധി സർക്കാരില്ലാതെ പോയോ എന്നും ചോദിച്ച വി.ഡി സതീശൻ വില കൂടുന്നത് കൊണ്ട് ധനമന്ത്രിക്ക് പ്രശ്നമുണ്ടാകില്ലെന്നും പ്രതിപക്ഷം പറയുന്നത് സാധാരണക്കാരുടെ കാര്യമാണെന്നും കൂട്ടിച്ചേർത്തു.

വെള്ളക്കരം ഒരു ലിറ്ററിന് ഒരു പൈസ എന്നാണ് മന്ത്രിയുടെ ന്യായീകരണം എന്നാൽ 350%ശതമാനമാണ് വെള്ളക്കരം കൂട്ടിയത്. ഒരു വശത്ത് ലഹരി വിരുദ്ധ കാമ്പയിൻ നടക്കുമ്പോള്‍ മറു വശത്ത് മദ്യത്തിന്റെ വില കൂട്ടി ലഹരി ഉപയോഗിക്കാൻ ആളുകളെ നിർബന്ധിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു. ഇത്രയും ദുരിതം പ്രത്യക്ഷമായി ഉണ്ടാകുമ്പോഴാണ് 4000 കൂടി ബാധ്യത ബജറ്റിലൂടെ അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നികുതി വർധനവിനെതിരെ സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രതിഷേധം നടക്കുകയാണ്.

Similar Posts