Kerala
k. muralidharan,Youth Congress,navakerala sadass,latest malayalam news,കെ.മുരളീധരന്‍,മുഖ്യമന്ത്രിക്ക് മറുപടിയുമായി മുരളീധരന്‍,നവകേരള സദസ്സ്
Kerala

'യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയാൽ തിരിച്ചും ജീവൻ രക്ഷാപ്രവർത്തനം നടത്തും': കെ.മുരളീധരൻ

Web Desk
|
21 Dec 2023 3:49 PM GMT

''നവകേരള സദസ്സിൽ മാന്യൻമാർക്ക് പ്രവേശനമില്ലാത്ത അവസ്ഥയാണ്''

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയാൽ തിരിച്ചും ജീവൻ രക്ഷാ പ്രവർത്തനം നടത്തുമെന്ന് കെ.മുരളീധരൻ എം.പി. തല്ലി തീർക്കാമെന്നാണ് എല്‍.ഡി.എഫ് കൺവീനർ പറയുന്നത്. അതിന് കോൺഗ്രസും തയാറാണ്.നവകേരള സദസ്സിൽ മാന്യൻമാർക്ക് പ്രവേശനമുള്ള സ്ഥലമല്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചത്. ഷൈലജ ടീച്ചർക്കും സി.സി. മുകുന്ദനും തോമസ് ചാഴിക്കാടനും മുഖ്യമന്ത്രിയുടെ വക കിട്ടി. നവകേരള സദസിൽ കോൺഗ്രസ് എം.എൽ.എമാർ പോയാൽ ഇതു തന്നെയാകാം അവസ്ഥയെന്നും കെ.മുരളീധരന്‍ പറഞ്ഞു.


Similar Posts