Kerala
Kerala
കഴക്കൂട്ടത്തെ അനധികൃത വയൽ നികത്തൽ; ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു
|23 Jan 2024 3:23 AM GMT
സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നികത്തൽ തുടരുന്ന വിവരം മീഡിയവണാണ് പുറത്ത്‌കൊണ്ടുവന്നത്
തിരുവനന്തപുരം: കഴക്കൂട്ടത്തെ അനധികൃത വയൽ നികത്തലിൽ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. നെൽവയൽ നീർത്തട സംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തത്.കൃഷിയോഗ്യമായ ഭൂമിയാണെന്ന് കൃഷിവകുപ്പ് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നടപടി.സ്ഥലം ഉടമയെ പ്രതിചേർത്തു.
ഏതാണ്ട് ഒന്നരയേക്കറോളം വരുന്ന വയൽഭൂമിയാണ് നികത്തിയിരുന്നത്. നിരന്തരം സ്‌റ്റോപ്പ് മെമ്മോ നൽകിയിട്ടും നികത്തൽ തുടരുന്ന വിവരം മീഡിയവണാണ് പുറത്ത്‌കൊണ്ടുവന്നത്. കഴിഞ്ഞദിവസമാണ് കൃഷിയോഗ്യമായ ഭൂമിയാണെന്ന് കൃഷിവകുപ്പ് റിപ്പോർട്ട് നൽകിയത്. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. വയലിൽ നിക്ഷേപിച്ച മണ്ണടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.