Kerala
IMD Director about climate in north Kerala
Kerala

മഴയുടെ ശക്തി ഇന്ന് കുറയുമെന്ന് തോന്നുന്നില്ല, ഹെലികോപ്റ്റർ എത്തുന്നതിനും കാലാവസ്ഥ പ്രശ്‌നമാണ്: ഐ.എം.ഡി ഡയറക്ടർ

Web Desk
|
30 July 2024 9:29 AM GMT

നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.എം.ഡി ഡയറക്ടർ നീത കെ ഗോപാൽ പറഞ്ഞു.

കോഴിക്കോട്: വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി ഇന്ന് കുറയാൻ സാധ്യതയില്ലെന്ന് ഐ.എം.ഡി ഡയറക്ടർ നീത കെ ഗോപാൽ. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റും മേഘങ്ങളുമുള്ളതിനാൽ ഹെലികോപ്റ്ററിന് പറക്കാനാവില്ല. മലമ്പ്രദേശമായതിനാൽ മൂടൽ മഞ്ഞിന്റെ സാന്നിധ്യവുമുണ്ട്. ഈ കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ടെന്നും അവർ പറഞ്ഞു.

ഇന്ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിന്റെ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. മുണ്ടക്കൈ പുഴയിലൂടെയും ഉരുൾപൊട്ടിയ പ്രദേശങ്ങളിലൂടെയും വലിയതോതിൽ മലവെള്ളപ്പാച്ചിലുണ്ടെന്നാണ് റിപ്പോർട്ട്. മലവെള്ളം കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്.

Similar Posts