Kerala
കാട്ടാക്കട കോളജിലെ ആൾമാറാട്ടം: എസ്എഫ്ഐ നേതാവ് വിശാഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Kerala

കാട്ടാക്കട കോളജിലെ ആൾമാറാട്ടം: എസ്എഫ്ഐ നേതാവ് വിശാഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Web Desk
|
14 Jun 2023 6:51 AM GMT

വിശാഖിൻ്റെ പേര് എങ്ങനെയാണ് പ്രിൻസിപ്പല്‍ ശിപാർശ ചെയ്തതെന്ന് കോടതി

കൊച്ചി: കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിലെ പ്രതി വിശാഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 20 വരെയാണ് അറസ്റ്റ് തടഞ്ഞത്. വിശാഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വിശാഖിൻ്റെ പേര് എങ്ങനെയാണ് പ്രിൻസിപ്പല്‍ ശിപാർശ ചെയ്തതെന്ന് കോടതി ചോദിച്ചു. ഇതിന് വിശാഖിൻ്റെ പ്രേരണ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.

അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കഴിഞ്ഞ തവണ കോടതി അംഗീകരിച്ചിരുന്നില്ല. ഹരജിയിൽ സർക്കാരിൻ്റെ നിലപാട് ഇന്ന് കോടതി പരിശോധിക്കും. ആൾമാറാട്ടം നടത്തിയതിന് പ്രിൻസിപ്പലാണ് ഉത്തരവാദിയെന്നാണ് ഹരജിക്കാരന്റെ വാദം. കേസിലെ രണ്ടാം പ്രതിയായ വിശാഖ് ഇപ്പോൾ ഒളിവിലാണ്. ജസ്റ്റിസ് ബെച്ചു കുര്യൻ്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.


Similar Posts