Kerala
Kerala
കേരളത്തിൽ ‘ലക്ഷപ്രഭുക്കൾ’ ഒമ്പത് പേർ
|4 Jun 2024 10:41 AM GMT
അന്തിമ ഫലമെത്തുന്നതോടെ സ്ഥാനാർഥികളുടെ ലീഡ് ഇനിയും കൂടും
കോഴിക്കോട്: വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്കെത്തുമ്പോൾ കേരളത്തിലെ ഒമ്പത് സ്ഥാനാർഥികളാണ് ഒരു ലക്ഷത്തിന് മേൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയത്.യു.ഡി.എഫ് സ്ഥാനാർഥികളുടെ തേരോട്ടത്തിൽ ഒമ്പതിടത്തും അടിപതറിയത് എൽ.ഡി.എഫ് സ്ഥാനാർഥികൾക്കാണ്.
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മൂന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലീഡ് ചെയ്യുന്നത്. മലപ്പുറം, പൊന്നാനി, എറണാകുളം എന്നീ മണ്ഡലങ്ങളിൽ രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത് ഇ.ടി മുഹമ്മദ് ബഷീർ- 285266+, അബ്ദുസമദ് സമദാനി- 226915+, ഹൈബി ഈഡൻ -247210+ വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.
എൻ.കെ പ്രേമചന്ദ്രൻ (കൊല്ലം) 147124,എം.കെ രാഘവൻ-144214 (കോഴിക്കോട്),ഡീൻ കുര്യാക്കോസ് 130404 (ഇടുക്കി),ഷാഫി പറമ്പിൽ-113749 (വടകര),കെ.സുധാകരൻ-100635 (കണ്ണൂർ). അന്തിമ ഫലമെത്തുന്നതോടെ ലീഡ് ഇനിയും കൂടും.