Kerala
കൊല്ലത്ത് വീടിന്‍റെ വാതില്‍ തകര്‍ത്ത് 35 പവന്‍ കവര്‍ന്നു
Kerala

കൊല്ലത്ത് വീടിന്‍റെ വാതില്‍ തകര്‍ത്ത് 35 പവന്‍ കവര്‍ന്നു

Web Desk
|
22 April 2022 1:23 AM GMT

എഴുകോൺ ബെവ്കോ ഔട്ട്ലെറ്റിന് സമീപം ശ്രീപൂരം ബാലമുരുകന്‍റെ വീട്ടിലാണ് മോഷണം നടന്നത്

കൊല്ലം: കൊല്ലം എഴുകോണിൽ വീടിന്‍റെ വാതിൽ തകർത്ത് 35 പവൻ സ്വർണം കവർന്നു. എഴുകോൺ ബെവ്കോ ഔട്ട്ലെറ്റിന് സമീപം ശ്രീപൂരം ബാലമുരുകന്‍റെ വീട്ടിലാണ് മോഷണം നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

ബാലമുരുകനും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയം ആയിരുന്നു മോഷണം. പുതിയ വീടിന്‍റെ നിർമ്മാണ ആവശ്യങ്ങൾക്കായി ബാങ്ക് ലോക്കറിൽ നിന്നും എടുത്ത് സൂക്ഷിച്ച 25 പവൻ സ്വർണവും വീട്ടിലുണ്ടായിരുന്ന 10 പവൻ സ്വർണവുമാണ് മോഷണം പോയത്. ബുധനാഴ്ച രാവിലെ ഭാര്യ ദിവ്യയെ ഓച്ചിറയിലെ അവരുടെ വീട്ടിലാക്കിയ ശേഷം ബാലമുരുകനും അമ്മയും തിരുവനന്തപുരത്തെ സഹോദരിയുടെ അടുത്ത് പോയി. ഇന്നലെ രാവിലെ വീടിന്‍റെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട അയൽവാസി ബാലമുരുകനെ വിളിച്ചറിയിച്ചു.

മുൻവാതിലിന്‍റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മോഷണം നടത്തിയ ശേഷം പിൻവാതിലിലൂടെ രക്ഷപ്പെട്ടു. മുറികളുടെ വാതിലുകളും സ്റ്റീൽ അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.



Related Tags :
Similar Posts