കോട്ടയം പ്രവിത്താനത്ത് വിരണ്ടോടിയ പോത്തുകളെ പിടിച്ചുകെട്ടി
|ബന്ധിക്കാൻ സാധിക്കില്ലെങ്കിൽ പോത്തുകളെ വെടിവെച്ചു കൊല്ലാൻ കലക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു
കോട്ടയം പ്രവിത്താനത്ത് വിരണ്ടോടിയ പോത്തുകളെ പിടിച്ചുകെട്ടി. ബന്ധിക്കാൻ സാധിക്കില്ലെങ്കിൽ പോത്തുകളെ വെടിവെച്ചു കൊല്ലാൻ കലക്ടർ ഉത്തരവിട്ടിരുന്നു. പോത്തുകളുടെ ആക്രമണത്തിൽ പരിക്കേറ്റ രണ്ടു പേർ ചികിത്സയിലാണ്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് പോത്തുകൾ വിരണ്ടോടിയത്. പോത്തുകളെ പ്രവിത്താനാത്ത് കശാപ്പിനായി എത്തിച്ചതായിരുന്നു .കണ്ണം കുളത്ത് മാണി മകൻ സോജൻ എന്നിവർക്കാണ് പോത്തുകളുടെ ആക്രമണത്തിൽ പരിക്കേറ്റത്.പോത്തുകൾ ആക്രമസക്തരായതിനു പിന്നാലെ മയക്കുവെടിവെച്ച് വീഴ്ത്താൻ ശ്രമം നടത്തി.
എന്നാൽ ആനയെ വെടിക്കുന്നതു പോലെ പോത്തുകളെ മയക്കുവെടി വെക്കുന്നതിലുള്ള പ്രായോഗിക പ്രശ്നം വെറ്റനറി ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് ആർ.ഡി.യോയുടെ ശുപാർശയെ തുടർന്ന് പോത്തുകളെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഉത്തരവിട്ടു .റബർ തോട്ടത്തിൽ നിലയുറപ്പിച്ച പോത്തുകൾ ശാന്തമായതിതിനെ തുടർന്ന് വൈകീട്ട് അഞ്ച് മണിയോടെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് കയർ ഉപയോഗിച്ച് കുടുക്കിട്ട് ബന്ധിച്ചു. ഇതോടെയാണ് അഞ്ചു മണിക്കുർ നീണ്ട ആശങ്ക അവസാനിച്ചത്.