Kerala
aluva case verdict

പ്രതീകാത്മക ചിത്രം

Kerala

പഠനത്തിൽ മിടുക്കിയായിരുന്നു അവൾ...എല്ലാവരുടെയും കൂട്ടുകാരി; ആ അഞ്ചുവയസുകാരിയുടെ ഓര്‍മയില്‍ തായിക്കാട്ടുകര എൽ.പി സ്കൂള്‍

Web Desk
|
4 Nov 2023 1:08 AM GMT

ഒരു മാസം മാത്രമാണ് പെണ്‍കുട്ടി ഇവിടെ പഠിച്ചതെങ്കിലും ആ ഓർമകൾ ഇവരുടെ മനസിൽ ഇന്നുമുണ്ട്

കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകമുണ്ടാക്കിയ ഞെട്ടലിൽ നിന്നും തായിക്കാട്ടുകര എൽ.പി സ്കൂളും അവിടുത്തെ അധ്യാപകരും കുട്ടികളും ഇതുവരെ മോചനം നേടിയിട്ടില്ല . ഒരു മാസം മാത്രമാണ് പെണ്‍കുട്ടി ഇവിടെ പഠിച്ചതെങ്കിലും ആ ഓർമകൾ ഇവരുടെ മനസിൽ ഇന്നുമുണ്ട്. പ്രതിക്ക് തക്കതായ ശിക്ഷ കിട്ടണമെന്നാണ് ഇവരുടെ ആവശ്യം.

പഠനത്തിൽ മിടുക്കിയായിരുന്നു അവൾ... എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന പ്രകൃതം. ഒരു മാസമാണ് തായിക്കാട്ടുകര എൽ.പി സ്കൂളിൽ അവൾ പഠിച്ചത്. അവളുടെ വിയോഗം തീർത്ത ഞെട്ടൽ ഇന്നും സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും മാറിയിട്ടില്ല. സൈക്കിളിൽ ആണ് അച്ഛൻ സ്കൂളിലെത്തിച്ചിരുന്നത്. വഴിയിൽ കണ്ട കാഴ്ചകളെല്ലാം അവൾ ഇംഗ്ലീഷിൽ എഴുതി അധ്യാപകർക്കു നൽകുമായിരുന്നു. വലിയ പ്രതീക്ഷയോടെ സ്കൂൾ കണ്ടിരുന്ന ആ പെണ്‍കുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ടത് ഇവരുടെ മനസിൽ തീരാ നൊമ്പരമാണ്.. പ്രതിക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് അധ്യാപകരുടെ ആവശ്യം.



Similar Posts