Kerala
നിന്‍റെ ഓർമകൾക്ക് മരണമില്ല.. നിന്‍റെ പോരാട്ടത്തിന് മറവിയില്ല..
Kerala

"നിന്‍റെ ഓർമകൾക്ക് മരണമില്ല.. നിന്‍റെ പോരാട്ടത്തിന് മറവിയില്ല.."

Web Desk
|
21 May 2021 4:30 AM GMT

രോഗികളുടെ ജീവന് സ്വന്തം ജീവനേക്കാള്‍ വില കല്‍പ്പിച്ച സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് മൂന്ന് വര്‍ഷം. പ്രിയപ്പെട്ടവളുടെ ഓര്‍മയില്‍ സജീഷ് എഴുതുന്നു..

നി​പ​യോ​ട് പോ​രാ​ടി ജീവന്‍ വെടിഞ്ഞ സി​സ്​​റ്റ​ർ ലി​നി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് ഇന്ന് മൂ​ന്നാ​ണ്ട് . ഇത് മറ്റൊരു മഹാമാരിക്കാലം. ആരോഗ്യപ്രവര്‍ത്തകര്‍ നമ്മുടെയൊക്കെ ജീവന്‍ രക്ഷിക്കാന്‍ രാപ്പകല്‍ കഷ്ടപ്പെടുമ്പോള്‍ സിറ്റര്‍ ലിനിയുടെ ഓര്‍മകള്‍ ഊര്‍ജമാണ്. രോഗികളുടെ ജീവന് സ്വന്തം ജീവനേക്കാള്‍ വിലയുണ്ടെന്ന് കാണിച്ചുതന്നാണ് സിസ്റ്റര്‍ ലിനി വിടപറഞ്ഞത്.

2018ലാ​ണ് കോ​ഴി​ക്കോ​ട് ച​ങ്ങ​രോ​ത്ത് അ​സാ​ധാ​ര​ണ​ അ​സു​ഖം ക​ണ്ടെ​ത്തി​യ​ത്. സ്ര​വ സാ​മ്പി​ളു​ക​ൾ പരിശോധിച്ചപ്പോള്‍ അത് നിപയാണെന്ന് സ്ഥിരീകരിച്ചു. രോഗം വലിയ ആശങ്കയായി മാറി. കോഴിക്കോട് പിന്നീട് കണ്ടത് കനത്ത ജാഗ്രത. അപ്പോള്‍ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ നഴ്സായിരുന്നു ലിനി. നിപ രോഗിയെ പരിചരിക്കുന്നതിനിടെ രോഗബാധിതയായി. ഇനി ജീവിതത്തിലേക്ക് മടങ്ങിവരാനാവില്ലെന്ന് തിരിച്ചറിഞ്ഞ ലിനി ഭര്‍ത്താവ് സ​ജീ​ഷി​നെ​ഴു​തി​യ കത്ത് ഇന്നും ഒരു നൊമ്പരമാണ്. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയപ്പെട്ടവളുടെ ഓര്‍മയില്‍ സജീഷ് എഴുതുന്നു..

മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും

മെയ് 21.

കൊഞ്ചിച്ചും ലാളിച്ചും മതിവരാതെ ഞങ്ങളുടെ കുഞ്ഞു മക്കളെ വിട്ട് അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവൾ...

എത്ര വേഗമാണ് ശൂന്യത നിറഞ്ഞത്...

കരഞ്ഞു തീർത്ത രാത്രികൾ..

ഉറക്കമകന്ന ദിവസങ്ങൾ...

സിദ്ധു മോൻ അമ്മയെ തിരഞ്ഞ്‌ നടന്നപ്പോൾ നിസ്സഹായതയോടെ നോക്കി നിന്ന നിമിഷങ്ങൾ....

അമ്മ ഇനി വരില്ല എന്നും അമ്മ ആകാശത്തിലേക്ക്‌ പോയെന്നും പറഞ്ഞ്‌ സിദ്ധുവിനെ ആശ്വസിപ്പിക്കുന്ന കുഞ്ഞുവിന്റെ പക്വതയും....

നിപ്പ എന്ന മഹാമാരിയുടെ ഒറ്റപ്പെടുത്തൽ...

ഒരു നാട്‌ മുഴുവൻ ഒറ്റക്കെട്ടായ്‌ ചെറുത്ത്‌ നിന്നത്‌. ..

"ലിനിയുടെ മക്കൾ കേരളത്തിന്റെ മക്കളാണ്‌." എന്ന മുഖ്യമന്ത്രിയുടെ വാക്ക്‌..

രാഷ്ട്രീയത്തിനും മതത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളും ഞങ്ങളെ മാറോട്‌ ചേർത്ത നിമിഷങ്ങൾ...

ലിനി ബാക്കി വെച്ച് പോയ അനശ്വരമായ ഓർമ്മകളെ ലോകം മുഴുവൻ നെഞ്ചിൽ ഏറ്റിയത്...

അവളിലൂടെ മഹനീയമാക്കപ്പെട്ട നഴ്സ് എന്ന പദം....

നിപ കണ്ട് പകച്ചു പോയ ആദ്യ നിമിഷവും മറ്റൊരു മഹാമാരി വന്നപ്പോൾ പൊരുതി നിക്കാൻ നേടിയ ആത്മ വിശ്വാസവും ഇന്ന് അവളുടെ ഓർമകൾക്ക് ശക്തി പകരുന്നു..

ലിനി...

ഇന്ന് നിന്റെ പിൻഗാമികൾ ഹൃദയത്തിൽ തൊട്ട്‌ പറയുന്നു "ലിനി നീ ഞങ്ങൾക്ക്‌ ധൈര്യമാണ്‌, അഭിമാനമാണ്‌, പ്രചോദനമാണ്‌"

എനിക്ക്‌ ഉറപ്പാണ്‌ ലിനി..

'മാലാഖമാർ' എന്ന പേരിന് അതിജീവനം എന്നർത്ഥം നല്കിയതിൽ നിന്റെ പങ്ക്‌ വളരെ വലുതാണ്‌.

അവരെ ചേർത്ത് പിടിക്കണം എന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നതിൽ നിന്റെ സേവനം വലിയൊരു പാഠമാണ്‌.

മെയ് മാസ പുലരികൾ വല്ലാത്തൊരു നോവാണ്..

അന്നൊരു മെയ് മാസത്തിൽ ആണ് ഞാനും അവളും ജനിച്ചത്...

മെയ്മാസത്തിൽ തന്നെയാണ് മാലാഖമാരുടെ ദിനവും....

അന്നൊരു മെയ് മാസത്തിൽ ആണ് അവളു ഞങ്ങളെ വിട്ടു പോയതും....

അവളില്ലാത്ത ശൂന്യതയിൽ നിന്ന് ഇടയ്ക്കൊക്കെ മനസ്സ് തിരയുന്ന ഏട്ടാ..

എന്നൊരു വിളി....

എന്നിരുന്നാലും ലിനി...

നീ ഞങ്ങൾക്ക്‌ അഭിമാനം ആണ്‌

നിന്റെ ഓർമകൾക്ക് മരണമില്ല...

നിന്റെ പോരാട്ടത്തിന് മറവിയില്ല..

ലിനി...

നീ കൂടെ ഇല്ല എന്നയാഥാർത്ഥ്യത്തിന്റെ ഇടയിലും നിന്നെ ഓർത്ത് അഭിമാനിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം......

Miss you Lini....

മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും

മെയ് 21.

കൊഞ്ചിച്ചും ലാളിച്ചും മതിവരാതെ ഞങ്ങളുടെ കുഞ്ഞു മക്കളെ വിട്ട് അകാലത്തിൽ...

Posted by Sajeesh Puthur on Thursday, May 20, 2021


Related Tags :
Similar Posts