Kerala
Kerala
ബജറ്റ് ഭിന്നശേഷിക്കാരെ പൂർണ്ണമായും അവഗണിച്ചെന്ന് ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറഷൻ
|13 March 2022 1:26 PM GMT
സമൂഹ്യക്ഷേമ പെൻഷനുകൾ 2500 രൂപയായി ഉയർത്തുമെന്ന തെരെഞ്ഞെടുപ്പ് വാഗ്ദാനത്തിലേക്ക് ചെറുചുവട് വെക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി
സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ ഭിന്നശേഷിക്കാരെ പൂർണ്ണമായും അവഗണിച്ചെന്ന് ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറഷൻ. സർക്കാരിന്റെ ഏറ്റവും കൂടുതൽ കരുതലും സംരക്ഷണവും ആവശ്യമുള്ള ഭിന്നശേഷിക്കാർക്കായി കാര്യമായ ഒരു തുകയും നീക്കി വെച്ചിട്ടില്ലെന്നും ഇതിൽ പ്രതിഷേധിക്കുന്നതായും എകെഡബ്യുആർഎഫ് വാർത്താകുറിപ്പിൽ പറഞ്ഞു. സമൂഹ്യക്ഷേമ പെൻഷനുകൾ 2500 രൂപയായി ഉയർത്തുമെന്ന തെരെഞ്ഞെടുപ്പ് വാഗ്ദാനത്തിലേക്ക് ചെറുചുവട് വെക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി. വരും ദിവസങ്ങളിൽ ഭിന്നശേഷിക്കാരുടെ ശക്തമായ പ്രതിഷേധത്തിന് എകെഡബ്യുആർഎഫ് ആഹ്വാനം ചെയ്തു.
In the budget presented by the state government last day, the dissidents were completely ignored: All Kerala Wheelchair Rights Right's Federation