Kerala
Kerala Veterinary and Animal Sciences University.KVASU, pookode, പൂക്കോട് വെറ്റനറി സർവകലാശാല,
Kerala

പൂക്കോട് വെറ്റനറി സർവകലാശാല ക്യാമ്പസിലെ വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

Web Desk
|
24 Feb 2024 1:24 AM GMT

12 സീനിയർ വിദ്യാർഥികളെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു

വയനാട്: പൂക്കോട് വെറ്റനറി സർവകലാശാല ക്യാമ്പസിലെ വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർഥൻ ജീവ​നൊടുക്കിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം. മകന്റെ മരണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും കുടുംബം പരാതി നൽകി.

സിദ്ധാർഥന്റെ മരണത്തിൽ 12 സീനിയർ വിദ്യാർഥികളെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. മരണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എഡിജിപി, മനുഷ്യാവകാശ കമ്മിഷൻ, ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്കാണ് മാതാവ് ഷീബ പരാതി നൽകിയത്.

വാലന്റൈൻസ് ഡേ പരിപാടിക്കിടെയുണ്ടായ സംഭവത്തിന്റെ പേരിൽ സിദ്ധാർഥനെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചതായും പരസ്യവിചാരണ നടത്തിയതായു ബന്ധുക്കൾ പറയുന്നത്.

ചില സീനിയർ വിദ്യാർഥികൾ ക്യാമ്പസിലെ കുന്നിൻമുകളിൽ കൊണ്ടുപോയി സിദ്ധാർഥിനെ ക്രൂരമായി മർദിച്ചതായി സൂചനയുണ്ട്.തുടർച്ചയായ ദിവസങ്ങളിൽ സിദ്ധാർത്ഥ് മർദ്ദനത്തിനിരയായതായി ബന്ധുക്കൾ പറയുന്നു.

സംഭവത്തെ തുടർന്ന് കോളേജിൽ നിന്ന് 12 കുട്ടികളെ സസ്പെൻഡ് ചെയ്തിരുന്നു. മകൻ്റെ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ബന്ധുകൾ ആവശ്യപ്പെടുന്നത്.

Similar Posts