വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച വയോധിക 5 മണിക്കൂർ കഴിഞ്ഞത് ആംബുലൻസിൽ
|വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ നിന്ന് എസ് .ആര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത രോഗിക്കാണ് ദുരനുഭവം
തിരുവനന്തപുരം വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച വയോധിക അഞ്ച് മണിക്കൂർ കഴിഞ്ഞത് ആംബുലൻസിൽ. വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ നിന്ന് എസ് .ആര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത രോഗിക്കാണ് ദുരനുഭവം.
ബെഡ് ഉണ്ടെന്ന ആശ വര്‍ക്കറുടെ ഉറപ്പിലാണ് രോഗിയെ മാറ്റിയതെന്നാണ് മിഷന്‍ ഹോസ്പിറ്റലിന്‍റെ വിശദീകരണം. ഉച്ചക്ക് 12.30ന് വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ 65കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിവരം ആശ വര്‍ക്കറെ അറിയിച്ചു.
എസ്.ആര്‍ മെഡിക്കല്‍ കോളേജില്‍ ബെഡുണ്ടെന്ന ആശാ വര്‍ക്കറുടെ ഉറപ്പില്‍ രോഗിയെ സ്വകാര്യ ആശുപത്രി രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ എസ് ആര്‍ മെഡിക്കല്‍ കോളജില്‍ ബെഡുണ്ടായിരുന്നില്ല. തുടര്‍ന്ന് അഞ്ച് മണിക്കൂറോളം രോഗി ആംബുലന്‍സില്‍ തന്നെ കഴിയേണ്ടി വന്നു.
ബെഡ് ഉറപ്പാക്കേണ്ടത് റഫര്‍ ചെയ്യുന്ന ആശുപത്രിയുടെ ചുമതലെയന്ന് ഡി.എം.ഒ വ്യക്തമാക്കി. ആശാ വര്‍ക്കറുടെ ഉറപ്പിലാണ് രോഗിയെ ഷിഫ്റ്റ് ചെയ്തതെന്നും ബദല്‍ ക്രമീകരണം ഒരുക്കിയെന്നും മിഷന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ മാറ്റി.