Kerala
യുവതിയെ പത്ത് വർഷം മുറിയില്‍ താമസിപ്പിച്ച സംഭവം; യുവജന കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു
Kerala

യുവതിയെ പത്ത് വർഷം മുറിയില്‍ താമസിപ്പിച്ച സംഭവം; യുവജന കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു

ijas
|
12 Jun 2021 7:20 AM GMT

നെന്മാറ സംഭവത്തിൽ യുവജന കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു. പത്ത് വർഷമായി യുവതിയെ വീട്ടിനുള്ളിലെ മുറിയില്‍ അടച്ചിട്ട സംഭവത്തിലാണ് അന്വേഷണം. ഒരാഴ്ച്ചക്കകം സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമര്‍പ്പിക്കാന്‍ നെന്മാറ പൊലീസിനോട് ആവശ്യപ്പെടും. കമ്മീഷനംഗം അഡ്വ.ടി മഹേഷ് ദമ്പതികളുടെ മൊഴി നേരിട്ട് രേഖപ്പെടുത്തും.

പാലക്കാട് നെന്മാറ സ്വദേശി റഹ്‌മാന്‍റെ വീട്ടിലെ ഒറ്റമുറിയില്‍ പത്ത് വര്‍ഷത്തോളമാണ് സജിത ഒളിച്ചു ജീവിച്ചത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നാണ് ഒളിവില്‍ ദാമ്പത്യം ആരംഭിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും കാണാതായ റഹ്‌മാനെ സഹോദരന്‍ അവിചാരിതമായി റോഡില്‍ വെച്ച് കണ്ടുമുട്ടുന്നതോടെയാണ് നാടിനെ നടുക്കിയ പ്രണയകഥയുടെ ചുരുളഴിയുന്നത്.

സംഭവത്തില്‍ കഴിഞ്ഞദിവസം വനിതാ കമ്മീഷനും കേസെടുത്തിരുന്നു. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞ വനിതാ കമ്മീഷൻ. സംഭവത്തിൽ നെന്മാറ സിഐയിൽ നിന്നും വിശദീകരണവും തേടിയിട്ടുണ്ട്.

Similar Posts