Kerala
income tax department recorded mohanlals statement
Kerala

മോഹൻലാലിന്റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്

അര്‍ച്ചന പാറക്കല്‍ തമ്പി
|
17 Feb 2023 12:50 PM GMT

മോഹൻലാലിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയായിരുന്നു മൊഴിയെടുപ്പ്

കൊച്ചി: നടൻ മോഹൻലാലിന്റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്. സിനിമാ മേഖലയിലെ പരിശോധനയുടെ ഭാഗമായാണ് നടപടി. മോഹൻ ലാലിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയായിരുന്നു മൊഴിയെടുപ്പ്.

രണ്ട് മാസം മുമ്പ് പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ എന്നിവരുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധനയുണ്ടായിരുന്നു. ഈ പരിശോധനയുടെ ഭാഗമായാണ് ഇപ്പോൾ മോഹൻലാലിന്റെ മൊഴിയും ശേഖരിച്ചിരിക്കുന്നത്.

നേരത്തേ സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മോഹൻലാൽ സംസ്ഥാനത്തിന് പുറത്തായതിനാൽ അന്ന് മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല. സിനിമാ നിർമാണത്തിന് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താനാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന.

Similar Posts